യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം: ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നു

കോഴിക്കോട്| Last Modified ശനി, 23 മെയ് 2015 (14:52 IST)

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളത്തിനിടെ കോഴിക്കോട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു. യോഗത്തില്‍ സംസ്ഥാന സമ്മേളനത്തിന്റെ പോസ്ററുകളില്‍ നിന്ന് ഐ ഗ്രൂപ്പ് തോക്കളുടെയും എ ഗ്രൂപ്പിലെ ഒരു വിഭാഗത്തെയും പൂര്‍ണമായി ഒഴിവാക്കിയെന്ന് ആരോപണം ഉയര്‍ന്നു. ഇതുകൂടാതെ സംസ്ഥാന സമ്മേളനം ഉമ്മന്‍ ചാണ്ടി വിഭാഗം ഹൈജാക്ക് ചെയ്തെന്നും ആരോപണമുണ്ട്.

കെപിസിസി സെക്രട്ടറിമാരായ കെ പ്രവീണ്‍കുമാര്‍, കെ.ജയന്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രവീണിന്റെ വീട്ടിലാണ് യോഗം നടന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ വയലാര്‍ രവി, എ.കെ.ആന്റണി, കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരെയും പോസ്ററുകളില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണമുണ്ട്. ഇതിനെതിരെ ഹൈക്കമാന്‍ഡിനും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കാനും യോഗം തീരുമാനിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :