അനുബന്ധ വാര്‍ത്തകള്‍
- ഗര്‍ഭസ്ഥ ശിശു പെൺകുട്ടിയാണെന്നറിഞ്ഞ് ഭാര്യയെ മൊഴി ചൊല്ലി: യുവാവിനെതിരെ കേസ്
- കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് ഭാര്യ; കുപിതനായ ഭർത്താവ് അഞ്ചും എട്ടു വയസ്സുമുള്ള മക്കളെ 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞു
- കൊതുക് ശല്യം സഹിക്കാനായില്ല; ഭർത്താവിനെ ഉലക്ക കൊണ്ടടിച്ച് ഭാര്യയും മകളും
- ഭർത്താവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; മരണാസന്ന നിലയിൽ ഭാര്യ; കാരണമിത്
- മദ്യപാനത്തെ എതിർത്തു: ഭാര്യയെ തലയറുത്ത് കൊന്ന ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ടിവി കാണുന്നതിനിടയിൽ ചാനൽ മാറ്റിയ ഭർത്താവ് ഭാര്യയെയും മകളെയും വിറക് കൊണ്ട് തലയ്ക്കടിച്ചു
ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടയാണ് സംഭവം.
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെയും മകളെയും വിറക് കമ്പു കൊണ്ടടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വളകോട് ഈട്ടിക്കത്തടത്തിൽ സുരേഷ് നൈനാനാണ് ഭാര്യ മേഴ്‌സി, മകൾ മെർലിൻ എന്നിവരെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടയാണ് സംഭവം. ടിവി കാണുന്നതിനിടയിൽ ചാനൽ മാറ്റിയതാണ് തർക്കത്തിന് കാരണം. അമ്മയെ വിറകുകൊണ്ടടക്കിക്കുന്നതു കണ്ട മകൾ തടസ്സം പിടിച്ചതോടെ മകളുടെയും തലയ്ക്കടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് മദ്യലഹരിയിലായിരുന്നു.