അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴ: ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി കൈകാര്യം ചെയ്തു
- നെടുങ്കണ്ടം കല്ലാര്‍ എല്‍പി സ്കൂളിലെ 20 കുട്ടികള്‍ക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു
- നായയുടെ കടിയേറ്റത് രണ്ടുമാസം മുന്‍പ്; ഇടുക്കിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
- ഇടുക്കിയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
വെടിയേറ്റു മരിച്ച ആദിവാസിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
വെടിയേറ്റു മരിച്ച ആദിവാസിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ ഇരുപതേക്കര്‍കുടിയില്‍ മഹേന്ദ്രന് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവം പുറത്താകാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവരാവാം മൃതദേഹം കുഴിച്ചിട്ടതെന്നാണ് പോലീസ് നിഗമനം.
നായാട്ടിനിടെ അബദ്ധത്തില്‍ ഇയാള്‍ക്ക് വെടിയേറ്റതാകാം എന്നാണു പോലീസ് നിഗമനം. മഹേന്ദ്രന് കാണാനില്ല എന്ന് ബന്ധുക്കള്‍ രാജാക്കാട് പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മൃതദേഹം കണ്ടെത്താന്‍ വഴിവച്ചത്. സ്ഥിരമായി നായാട്ടിനു പോകാറുള്ള ബൈസണ്‍വാലി സ്വദേശിയായ ഒരാളെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം അരിഞ്ഞത്.
നായാട്ടിനിടെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ക്ക് വെടിയേറ്റെന്നും വിവരം പുറത്താകാതിരിക്കാന്‍ മൃതദേഹം കുഴിച്ചിട്ടു എന്നും പോലീസിനോട് ഇയാള്‍ സമ്മതിച്ചു. തുടര്‍ അന്വേഷണത്തില്‍ കുഞ്ചിത്തണ്ണി സ്വദേശികളായ കൂട്ട് പ്രതികള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ടെന്നാണ് സൂചന.
അടുത്ത ലേഖനം