കടയുടമയ്ക്ക് ഹണിട്രാപ്പ്: യുവതിയും സംഘവും അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 30 ഒക്‌ടോബര്‍ 2020 (09:54 IST)
കൊച്ചി: കടയുടമയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒരു യുവതി ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്‌റ് ചെയ്തു. കടയുടമയുടെ സ്ഥാപനത്തിലാണ് പ്രതികളില്‍ ഒരാളായ യുവതി ജോലി ചെയ്തിരുന്നത്.

കേസിലെ പ്രധാന പ്രതിയായ യുവതി ഇഞ്ചത്തൊട്ടി മുളയംകോട്ടില്‍ ആര്യ യാണ്. ആര്യയും സുഹൃത്തുക്കളും ചേര്‍ന്ന് കടയുടമയെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടിയെടുക്കുക എന്നതായിരുന്നു ഉദ്ദേശം. ആര്യ കടയുടമയെ രാത്രി സമയത് കോതമംഗലത്തെ ലോഡ്ജിലേക്ക് നയത്തില്‍ വിളിച്ചു വരുത്തിയതാണ് തുടക്കം.

ലോഡ്ജ് മുറിയില്‍ കറ്റയുടമയും ആര്യയും എത്തിയതോടെ ആര്യയുടെ സുഹൃത്തുക്കളുമെത്തി. ഇവര്‍ കടയുടമയെ ബലമായി അര്‍ദ്ധ നഗ്‌നനാക്കുകയും ആര്യയുടെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയെടുക്കുക്കയും ചെയ്തു. സമൂഹ മാദ്ധ്യമങ്ങളില്‍ ഇത് പ്രചരിപ്പിക്കുമെന്നും ഇല്ലെങ്കില്‍ നാല് ലക്ഷം രൂപ തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തന്റെ കൈവശം ഇപ്പോള്‍ പണമില്ലെന്ന് അറിയിച്ചതോടെ ഇവര്‍ കടയുടമയുടെ കാറില്‍ തന്നെ പുറത്തിറങ്ങി. വഴിയില്‍ ആര്യയെ വീട്ടിലാക്കി. ഇടയില്‍ മൂന്നു പേര് കൂടി കാറില്‍ കയറുകയും കടയുടമയുടെ ഇ.ടി.എം ഉപയോഗിച്ച് മുപ്പത്തയ്യായിരം രൂപ എടുക്കുകയും ചെയ്തു. വഴി മദ്ധ്യേ കോട്ടപ്പടി കോളേജിനടുത്ത് എത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു

കടയുടമ കാറില്‍ നിന്നിറങ്ങുകയും നാട്ടുകാരെ വിളിച്ച് വരുത്തുകയും ചെയ്തു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പ്രതികളെ നന്നായി കൈകാര്യം ചെയ്തു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആര്യ, സുഹൃത്ത് കുറ്റിലഞ്ഞി കപ്പട്ടക്കാട് അശ്വിന്‍, യാസിന്‍, ആസിഫ്, റൈസ് വാന്‍ എന്നിവരെയാണ് പോലീസ് അറസ്‌റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇടയ്ക്ക് നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ്
സ്ഥിരീകരിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :