1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local news

ആംബുലന്‍സില്‍ പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

Kottayam
പത്തനംതിട്ടയില്‍ ആംബുലന്‍സില്‍ പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഈമാസം അഞ്ചാംതിയതിയാണ് കൊവിഡ് പരിശോധനയ്ക്ക് ആംബുലന്‍സില്‍ പോകവെ പെണ്‍കുട്ടിയെ ഡ്രൈവര്‍ പീഡിപ്പിച്ചത്. 
 
ആംബുലന്‍സ് ഡ്രൈവറായ നൗഫലിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമായിരുന്നു സമൂഹത്തില്‍ ഉയര്‍ന്നുവന്നിരുന്നത്.
അടുത്ത ലേഖനം
'ഓപ്പറേഷന്‍ മാഡംജി'; പാകിസ്ഥാൻ മിലിറ്ററി ഇന്റലിജൻസിന് വിവരങ്ങൾ ചോർത്തിനൽകിയ യുവാവ് അറസ്റ്റിൽ