1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Holiday for beverages outlets Kerala

ഇന്ന് രാത്രി മുതല്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് അവധി; ഇനി തുറക്കുക ഒക്ടോബര്‍ മൂന്നിന് !

ഒക്ടോബര്‍ ഒന്ന്, രണ്ട് ദിവസങ്ങളില്‍ ബാറുകളും അടഞ്ഞുകിടക്കും

Holiday for beverages outlets Kerala
ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും. അര്‍ധ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്. ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ മദ്യശാലകള്‍ അടച്ചിടും. എല്ലാ മാസവും ഒന്നിന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ ഒന്ന്, രണ്ട് ദിവസങ്ങളില്‍ ബാറുകളും അടഞ്ഞുകിടക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്. ഇന്ന് ഏഴ് മണിക്ക് അടച്ചാല്‍ ഇനി തിങ്കളാഴ്ചയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുക. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഒന്നിലധികം തവണ ലഹരിമരുന്ന് കേസില്‍പ്പെട്ടാല്‍ കടുത്ത നടപടി; പുതിയ നിയമം പാസാക്കാന്‍ കേരളം