അനുബന്ധ വാര്‍ത്തകള്‍
- ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ
- വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്
- കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല
- Diya Krishna: ജീവനക്കാരികളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ്, വീടുകളിലും ഇല്ല; നടത്തിയത് വന്‍ തട്ടിപ്പ്?
- കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷിക്കാം; അവസാനതിയതി ജൂണ്‍ 30
സ്റ്റാച്യു റോഡിലെ അര്‍ച്ചന ബില്‍ഡിംഗില്‍ പ്രവര്‍ത്തി ക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാഫോം ലഭിക്കുന്നതാണ്.
2024-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ പരിപാടികള്‍, ഈ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
പരിപാടികള്‍ ഹാര്‍ഡ്ഡിസ്‌ക്ക്/ പെന്‍ഡ്രൈവ് എന്നിവയില്‍ നല്‍കണം. അപേക്ഷാ ഫോമും നിബന്ധനകളും www.keralafilm.com ല്‍ ലഭിക്കും. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിനുസമീപമുള്ള സ്റ്റാച്യു റോഡിലെ അര്‍ച്ചന ബില്‍ഡിംഗില്‍ പ്രവര്‍ത്തി ക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാഫോം ലഭിക്കുന്നതാണ്.
അപേക്ഷകള്‍ ജൂണ്‍ 30 വൈകീട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി അകാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.