മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും കനത്ത സുരക്ഷ; കോട്ടയത്ത് വാഹനങ്ങള്‍ തടഞ്ഞിട്ടത് ഒന്നര മണിക്കൂര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ജൂണ്‍ 2022 (12:42 IST)
മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും കനത്ത സുരക്ഷ. കോട്ടയത്ത് കെജിഒഎയുടെ സമ്മേളനത്തിന് മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞിട്ടത് ഒന്നര മണിക്കൂറാണ്. സംഭവത്തില്‍ യാത്രക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. മുഖ്യമന്ത്രി വരുന്ന വഴി കറുത്ത മാസ്‌ക് ധരിച്ചവരെയും കടത്തിവിടുന്നില്ല.

കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ വലിയ പ്രക്ഷോഭ പരിപാടികളാണ് നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :