തിരുവനന്തപുരത്ത് നെയ്യാറില്‍ കാണാതായ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ജൂണ്‍ 2022 (12:26 IST)
തിരുവനന്തപുരത്ത് നെയ്യാറില്‍ കാണാതായ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി. സ്‌കൂബ സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൃഷ്ണന്‍ കുട്ടിയെന്നായാളാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ കാണാതായത്. വള്ളം കരയ്ക്കടുപ്പിക്കുന്നതിനായി ജലാശയത്തിലൂടെ നീന്തുന്നതിനിടെ താഴുകയായിരുന്നു. ഇതിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു.

പിന്നാലെ നെയ്യാര്‍ ഡാം പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെക്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നാലെ ഇന്ന് സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :