കേസ് അട്ടിമറിക്കാൻ ഉന്നതരാഷ്ട്രീയ ഇടപെടലുണ്ടായി, നടി ഹൈക്കോടതിയിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 മെയ് 2022 (16:25 IST)
നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഇരയായ നടി ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ ഉന്നതതല ഇടപെടലുണ്ടായതായാണ് നടിയുടെ ആരോപണം. കേസ് വേഗത്തിൽ അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തുടരന്വേഷണ റിപ്പോർട്ട് വേഗത്തിൽ നൽകരുതെന്നും നടി ഹർജിയിൽ ആവശ്യപ്പെട്ടു.

കേസിന്റെ തുടക്കത്തിൽ നീതിപൂർവമായ അന്വേഷണമാണ് നടന്നത്. എന്നാൽ തുടരന്വേഷണത്തിൽ ഉന്നതതല ഇടപെടലുണ്ടായി. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ ശ്രമമുണ്ടായതോടെയാണ് ഇടപെടൽ ഉണ്ടായതെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കി.ഇനിയും നിരവധി ഫോറൻസിക് തെളിവുകൾ പരിശോധിക്കാനുണ്ട്. ഇത് കൂടി വിശദമായി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശം നൽകണമെന്നും നടി ഹർജിയിൽ ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :