വിസ്മയ കേസ്: സ്ത്രീധന പീഡനം തെളിഞ്ഞു, കിരണിന്റെ ജാമ്യം റദ്ദാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 മെയ് 2022 (11:57 IST)
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവായിരുന്ന കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. ഏഴുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷ ഉറപ്പായിട്ടുണ്ട്. ശിക്ഷ നാളെയാണ് കോടതി വിധിക്കുന്നത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെഎന്‍ സുജിത്താണ് ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കുന്നത്. വിസ്മയ മരണപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്നെയാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :