വിസ്മയ കേസ്: കിരണ്‍കുമാറിന് ഏഴുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷ ഉറപ്പായി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 മെയ് 2022 (12:26 IST)
വിസ്മയ കേസില്‍ പ്രതിയായ കിരണ്‍കുമാറിന് ഏഴുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷ ഉറപ്പായി.
ശിക്ഷ നാളെയാണ് കോടതി വിധിക്കുന്നത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെഎന്‍ സുജിത്താണ് ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കുന്നത്. വിസ്മയ മരണപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്നെയാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്ന് നേരത്തേ തന്നെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നായിരുന്നു നാടിനെ ഞെട്ടിച്ച് വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. ഇന്ന്് വിധികേള്‍ക്കാന്‍ പ്രതിയായ കിരണ്‍ കുമാറും വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരും എത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :