ദിലീപിനൊപ്പം സിനിമ ചെയ്യും :ദുര്‍ഗ കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 മെയ് 2022 (15:20 IST)
നടി ദുര്‍ഗ കൃഷ്ണയുടെ പുതിയ 'ഉടല്‍' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പ്രമോഷന് വേണ്ടി നടി പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി പറഞ്ഞു.അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും ദുര്‍ഗ പ്രതികരിച്ചു.സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും.നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വച്ച് ഒഴിവാക്കില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :