വിധി എന്തായാലും കിരൺകുമാറിനെ സർവീസിലേക്ക് തിരിച്ചെടുക്കില്ല: ആന്റണി രാജു

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 23 മെയ് 2022 (12:52 IST)
കോടതി വിധി എന്തുതന്നെയായാലും കിരൺകുമാറിനെ സർവീസിലേക്ക് തിരിച്ചെടുക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യത്തിൽ സർക്കാരിന് വിവേചനാധികാരം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രതി കിരൺ കുമാറിന് ഏറ്റവും വലിയ ശിക്ഷയാണ് ഗതാഗതവകുപ്പ് നൽകിയത്. പൊതുസമൂഹം അതിനെ സ്വാഗതം ചെയ്തതാണ്. എന്നാൽ ചില നിയമവൃത്തങ്ങളിൽ നിന്നും എതിർപ്പുണ്ടായെന്നും ചിലർ രാഷ്ട്രീയകാരണങ്ങളാൽ വിമർശിച്ചത് വേദനയുണ്ടാക്കിയെന്നും ആന്റണി രാജു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :