കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയിൽനിന്ന് സ്റ്റേ

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയിൽനിന്ന് സ്റ്റേ

കൊച്ചി| Rijisha M.| Last Modified വെള്ളി, 9 നവം‌ബര്‍ 2018 (14:17 IST)
കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. രണ്ടാഴ്‌ചയ്‌ത്തേക്കാണ് കോടതി സ്‌റ്റേ നൽകിയിരിക്കുന്നത്. ഒരാഴ്‌ചയ്‌ക്കകം 50,000 രൂപ കെട്ടിവയ്‌ക്കാനും കോടതി നിർദ്ദേശിച്ചു. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്
കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എം വി നൽകിയ ഹർജിയിൽ വന്ന വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ എം ഷാജി ആവശ്യപ്പെട്ടത്.

സുപ്രീംകോടതിയിൽ അപ്പീൽ നൽകി തീരുമാനമെടുക്കാൻ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തിൽ എംഎൽഎയുണ്ടാകില്ല. ഈ സാഹചര്യത്തിൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം. അയോഗ്യനക്കിയ ജസ്റ്റിസ് പി ഡി രാജൻ ബഞ്ചിന് മുമ്പാകെയാണ് സ്റ്റേ ആവശ്യപ്പെട്ട് ഷാജി ഹർജി നൽകിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :