ശബരിമല യുവതീ പ്രവേശം: സർക്കാർ നിലപാടിനെ പിന്തുണച്ച് ദേവസ്വം ബോർഡ്, യുവതീ പ്രവേശമാകാമെന്ന് സുപ്രീംകോടതിയെ അറിയിക്കും

ശബരിമല യുവതീ പ്രവേശം: സർക്കാർ നിലപാടിനെ പിന്തുണച്ച് ദേവസ്വം ബോർഡ്, യുവതീ പ്രവേശമാകാമെന്ന് സുപ്രീംകോടതിയെ അറിയിക്കും

പത്തനംതിട്ട| Rijisha M.| Last Updated: വെള്ളി, 9 നവം‌ബര്‍ 2018 (07:45 IST)
യുവതീ പ്രവേശന വിഷയത്തിൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നു. സർക്കാർ നിലപാടിനെ പിന്തുണച്ചുള്ള പുതിയ നിലപാട് സുപ്രീംകോടതിയെ അറിയിക്കാനുള്ള നീക്കത്തിലാണ് ബോർഡ്. ശബരിമലയിൽ യുവതികൾ കയറരുത് എന്ന പഴയ നിലപാടിൽ നിന്നാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

അതേസമയം, യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ ചൊവ്വാഴ്‌ച കോടതി പരിഗണിക്കും. മനു അഭിഷേക് സിങ്‌വിക്കു പകരം കണ്ടെത്തിയ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ബോർഡിന്റെ ഭാഗം വിശദീകരിക്കും. കേസ് സുപ്രീം കോടതിയിൽ വന്ന കാലം മുതൽ ഹാജരായിരുന്ന അഭിഭാഷക ബീന മാധവൻ ബോർഡിന്റെ മലക്കംമറിച്ചിലിനെ തുടർന്ന് പിന്മാറി.

യുവതീപ്രവേശം അനുവദിച്ചു വിധി വന്നപ്പോൾ ദേവസ്വം ബോർഡ് അതിനെതിരായ നിലപാടാണു സ്വീകരിച്ചത്. യുവതീപ്രവേശം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോർഡ് സ്വീകരിച്ചുവന്ന നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :