തെരഞ്ഞെടുപ്പിൽ വര്‍ഗീയ പ്രചാരണം; നികേഷ് കുമാറിന്റെ പരാതിയില്‍ അഴീക്കോട് എംഎൽഎ കെ എം ഷാജിയെ അയോഗ്യനാക്കി, വീണ്ടും തെരഞ്ഞെടുപ്പിന് ഉത്തരവ്‌

തെരഞ്ഞെടുപ്പിൽ വര്‍ഗീയ പ്രചാരണം; നികേഷ് കുമാറിന്റെ പരാതിയില്‍ അഴീക്കോട് എംഎൽഎ കെ എം ഷാജിയെ അയോഗ്യനാക്കി, വീണ്ടും തെരഞ്ഞെടുപ്പിന് ഉത്തരവ്‌

Rijisha M.| Last Modified വെള്ളി, 9 നവം‌ബര്‍ 2018 (11:27 IST)
കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എം വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചാരണം നടത്തിയതായി പരാതിയിൽ പറയുന്നു.

വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കെ എം ഷാജിക്ക് പകരം രണ്ടാം സ്ഥാനത്ത് എത്തിയ തന്നെ വിജയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്‌തു.

അഴീക്കോട് മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിട്ടാണ് കെ എം ഷാജി ജയിച്ചത്. ഡിവിഷന്‍ ബെഞ്ചിനെ സ്‌റ്റേക്ക് വേണ്ടി സമീപിക്കുമെന്ന് കെ എം ഷാജി പ്രതികരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :