കോഴിക്കോട്|
jibin|
Last Modified വ്യാഴം, 8 നവംബര്‍ 2018 (17:10 IST)
ശബരിമല വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നന്മണ്ട സ്വദേശി ഷൈബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.
ഐപിസി 505 1 ബി പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ
കേസെടുത്തിരിക്കുന്നത്.
കോഴിക്കോട്ട്
യുവമോർച്ച വേദിയിൽ ശ്രീധരൻപിള്ള നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു പരാതി. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു.
ശബരിമലയില്‍ നമ്മൾ മുന്നോട്ട് വെച്ച അജണ്ടയിൽ എല്ലാവരും വീണു, കൃത്യമായ ആസൂത്രണമാണ് ബിജെപി നടപ്പിലാക്കുന്നതെന്നും പിള്ള പറഞ്ഞിരുന്നു. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
നട അടച്ചിടുന്നതില്‍ തന്ത്രിക്ക് നിയമോപദേശം നല്‍കിയതായും
ശ്രീധരൻ പിള്ള വെളിപ്പെടുത്തിയിരുന്നു.