‘പരിക്കേറ്റ സനലിന്റെ വായിലേക്ക് പൊലീസുകാർ മദ്യം ഒഴിച്ചുകൊടുത്തു, ഡി വൈ എസ് പി ഇത്രയും ക്രൂരതകാട്ടിയിട്ടും ഒരു ജീവൻ രക്ഷിക്കാനുള്ള മനസ്സലിവ് പൊലീസുകാർ കാട്ടിയില്ല‘- ഗുരുതര ആരോപണങ്ങളുമായി സനലിന്റെ സഹോദരി

Sumeesh| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (17:20 IST)
തിരുവനന്തപുരം: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി വൈ എസ് പി തള്ളിയിട്ടതിനെ തുടർന്ന് മരിച്ച സനലിന്റെ സഹോദരി. പരിക്കേറ്റ സനലിന്റെ വായിൽ ആമ്പുലൻസിൽവച്ച് പൊലീസുകാർ മദ്യം ഒഴിച്ചുവെന്ന് സഹോദരി ആരോപിച്ചു.

ഡി വൈ എസ് പി ഇത്രയധികം ക്രൂരത കാട്ടിയിട്ടും ഒരു ജീവൻ രക്ഷിക്കാനുള്ള മനസ്സലിവ് പൊലിസിനുണ്ടായില്ല എന്നും സനലിന്റെ സഹോദരി പറഞ്ഞു. സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെ സസ്പൻഡ് ചെയ്തിട്ടുണ്ട്.

ജനറൽ ആശുപത്രിയിൽ നിന്നും മെഡികൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും പൊലീസുകാർ വൈകിയാണ് സനലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. അതേസമയം സനലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലക്കേറ്റ പരിക്കാണ് മരണകാരണം. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ഫോറൻസിക് വിഭാഗം ക്രൈം ബ്രാഞ്ചിന് കൈമാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :