1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hen attack Police case

രണ്ടരവയസുകാരനെ കോഴി കൊത്തി; ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ് ! സംഭവം കൊച്ചിയില്‍

22 നാണ് പൊലീസില്‍ പരാതി നല്‍കിയത്

Hen attack Police case
രണ്ടരവയസുകാരനെ കൊത്തിപ്പരിക്കേല്‍പ്പിച്ചതിന് കോഴിയുടെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി ഏലൂര്‍ മഞ്ഞുമ്മല്‍ മുട്ടാറിന് സമീപം കടവില്‍ ജലീലിനെതിരെയാണ് ഏലൂര്‍ പൊലീസ് കേസെടുത്തത്. ജലീലിന്റെ കോഴി അയല്‍വാസിയായ കുട്ടിയുടെ കണ്ണിനു താഴെയും കവിളത്തും കൊത്തിപ്പരിക്കേല്‍പ്പിച്ചെന്ന് രക്ഷിതാവിന്റെ പരാതിയില്‍ പറയുന്നു. നവംബര്‍ 18 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 22 നാണ് പൊലീസില്‍ പരാതി നല്‍കിയത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സംസ്ഥാനത്ത് ഷവര്‍മ വില്‍പന പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യവകുപ്പ്