1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

സന്നിധാനത്ത് അഞ്ച് പൊലീസുകാര്‍ക്ക് ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചു

Sabarimala
സന്നിധാനത്ത് അഞ്ച് പൊലീസുകാര്‍ക്ക് ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ഇവരോടൊപ്പം ബാരക്കില്‍ കഴിഞ്ഞ 12 പൊലീസുകാരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു.
 
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സന്നിധാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയതായി സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. പോലീസ് ബാരക്കും പരിസരവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രണ്ടരവയസുകാരനെ കോഴി കൊത്തി; ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ് ! സംഭവം കൊച്ചിയില്‍