രേണുക വേണു|
Last Modified ശനി, 24 ജൂണ്‍ 2023 (10:53 IST)
രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ആരെയും ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി. അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹെല്‍മറ്റ് വയ്ക്കുന്നത് ജീവന്‍ സംരക്ഷിക്കാനാണ്. പൗരന്റെ ജീവന്‍ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂവാറ്റുപ്പുഴ മാറാടി സ്വദേശികളായ മോഹനനും ഭാര്യ ശാന്തയും നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. കടുത്ത തലവേദനയ്ക്ക് ചികിത്സയിലുള്ളതിനാല്‍ തലമൂടാനാവില്ലെന്നും ഹെല്‍മറ്റ് പോലെയുള്ള ഭാരമുള്ള വയ്ക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. എഐ ക്യാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലാണ് ഹര്‍ജി.