ശോഭ സുരേന്ദ്രന് സീറ്റ് നൽകണമെന്ന നിലപാടിലുറച്ച് കേന്ദ്ര നേതൃത്വം, കഴക്കൂട്ടത്ത് മത്സരിച്ചേക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 മാര്‍ച്ച് 2021 (12:44 IST)
ശോഭാ സുരേന്ദ്രന് സീറ്റ് നൽകണമെന്ന നിലപാടിലുറച്ച് ദേശീയ നേതൃത്വം. വിജയ സാധ്യത പരിഗണിച്ചാൽ മികച്ച സ്ഥാനാർത്ഥി തന്നെയാണ് ശോഭാ സുരേന്ദ്രനെന്നും കേന്ദ്ര നേതാക്കൾക്ക് അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാക്കണമെന്ന് ബിജെപി നേതൃത്വം സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടു.

ഇതോടെ കഴക്കൂട്ടത്ത് തന്നെ മന്ത്സരിക്കുമെന്നാണ് സൂചന.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ടാണ് വിഷയത്തിൽ ഇടപെടുന്നതെന്ന് റിപ്പോർട്ടുകൾ. കടകംപള്ളി സുരേന്ദ്രനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. ഇതോടെ ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :