1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Yellow Alert

തീവ്ര ന്യൂനമര്‍ദ്ദ സാധ്യത: സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളില്‍ എല്ലോ അലര്‍ട്ട്

Heavy Rain
തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളില്‍ എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് കലക്ടര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 
 
ഈ സാഹചര്യത്തിലാണ് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കാക്കുന്നത്. പന്ത്രണ്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വൃഷ്ടിപ്രദേശങ്ങളില്‍ മഴയ്ക്ക് ശമനമില്ല; സംസ്ഥാനത്തെ ഡാമുകളിലെ ഷട്ടറുകള്‍ വീണ്ടും തുറക്കും