അനുബന്ധ വാര്‍ത്തകള്‍
- 'സ്കൂള്‍ ടൈം തുടങ്ങിയിട്ടല്ല ഇതൊക്കെ അറിയിക്കുക'; എറണാകുളം കലക്ടറുടെ പേജില്‍ പൊങ്കാല
- ഇത് ആരാണെന്ന് മനസ്സിലായോ? തെന്നിന്ത്യയിലെ സൂപ്പര്‍താരത്തിന്റെ സ്കൂള്‍ ഫോട്ടോ
- ശക്തമായ മഴ: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
- സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍-ജനുവരി മാസങ്ങളില്‍ കോഴിക്കോട്ട് നടക്കും
- Heavy Rain in Kerala: കനത്ത മഴ: ഈ ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
മഴ ശക്തം; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ശക്തമായ മഴ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അതേസമയം ഇന്നത്തെ അവധിക്ക് പകരം ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവര്‍ത്തി ദിനം ആകുമെന്നും അത് ഏത് ദിവസമാണെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം ഇടുക്കിയില്‍ ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ ചോല താലൂക്കിലെയും ബെസണ്‍വാലി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്നും അറിയിപ്പുണ്ട്.