മഴ തീരെയില്ലെങ്കിലും മലപ്പുറത്തും കോഴിക്കോടും ഓറഞ്ച് അലര്‍ട്ട്, കഴിഞ്ഞ ദിവസം മുതല്‍ മഴ തകര്‍ത്തു നില്‍ക്കുന്ന തെക്കന്‍ കേരളത്തില്‍ ഒരു അലര്‍ട്ടുമില്ല!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (11:16 IST)
മഴ തീരെയില്ലെങ്കിലും മലപ്പുറത്തും കോഴിക്കോടും ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറത്ത് ഇതുവരെയും ഒട്ടും മഴ ലഭിച്ചിട്ടില്ല. കോഴിക്കോട് നഗരപ്രദേശങ്ങളില്‍ മഴയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ മഴ തകര്‍ത്തു നില്‍ക്കുന്ന തെക്കന്‍ കേരളത്തില്‍ ഒരു അലര്‍ട്ടുമില്ല എന്നത് ആശ്ചര്യകരമാണ്. അതേസമയം ആറുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം ഇടുക്കിയില്‍ ഇതുവരെ മഴ തുടങ്ങിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :