1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain to continue in northern districts

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും, അടുത്ത ദിവസങ്ങളിലും ഓറഞ്ച് അലർട്ട്

Heavy rain
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം,കൊല്ലം,പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പരക്കെ മഴ ലഭിക്കുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
 
 അതേസമയം അടുത്ത ദിവസങ്ങളിലും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അപകട മേഖലകളില്‍ താമസിക്കുനവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗികാതിക്രമം : 69കാരനും 29കാരനായ പുത്രനും പിടിയിൽ