രേണുക വേണു|
Last Modified വെള്ളി, 12 ജൂലൈ 2024 (09:18 IST)
സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തും. ഒരു പഞ്ചായത്തില്‍ രണ്ട് റേഷന്‍ കടകളില്‍ മാത്രം മണ്ണെണ്ണ നല്‍കും. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ അര ലിറ്റര്‍ മണ്ണെണ്ണ. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. .മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സമിതി അറിയിച്ചു.
സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗമായ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ ഇല്ലെന്ന് കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നു. 51.81 ലക്ഷം പേര്‍ക്കാണ് കേന്ദ്രത്തിന്റെ കടുംവെട്ട് കാരണം മണ്ണെണ്ണ നിഷേധിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ 3888 കിലോ ലീറ്ററില്‍ നിന്ന് 1944 കിലോ ലീറ്ററായാണ് കുറച്ചത്.