അനുബന്ധ വാര്‍ത്തകള്‍
- ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഇന്ന് തുടക്കം, സന്നാഹ മത്സരത്തിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ
- രാജ്യത്ത് കൊവിഡ് രോഗികൾ കുറയുന്നു, ചികിത്സയിലുള്ളവർ രണ്ട് ലക്ഷത്തിന് താഴെ
- ഇന്ധനവില ഇന്നും ഉയർന്നു, മുംബൈയിൽ പെട്രോൾ വില 111 രൂപ കടന്നു
- ഇന്ത്യയ്ക്ക് ഇരട്ടിമധുരം, മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി സുനിൽ ഛേത്രി
- നേപ്പാളിനെ തകർത്ത് സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ, വിജയഗോളിൽ ഒന്ന് മലയാളി താരം സഹലിന്റേത്
ലോകത്ത് ക്രിപ്‌റ്റോകറൻസി ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരുടെ കയ്യിൽ?
ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോകറൻസി ഇന്ത്യക്കാരുടെ കയ്യിലെന്ന് കണക്കുകൾ. ബ്രോക്കർ ചൂസ് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. ഇന്ത്യയിൽ 10.07 കോടി ആളുകളുടെ കയ്യിലാണ് ക്രിപ്റ്റോ കറൻസി ഉള്ളത്. 2.74 കോടി ക്രിപ്റ്റോ ഉടമകളുമായി അമേരിക്കയാണ് തൊട്ടുപിന്നിൽ. റഷ്യയിൽ 1.74 കോടിയും നൈജീരിയയിൽ 1.30 കോടിയും ആളുകൾക്കാണ് ക്രിപ്റ്റോ കറൻസി ഉള്ളത്.
അതേസമയം ജനസംഖ്യ നിരക്ക് കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ക്രിപ്റ്റോ ഉടമസ്ഥത നിരക്കിന്റെ കാര്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 7.30 ശതമാനം പേരാണ് ഇന്ത്യയിൽ ക്രിപ്‌റ്റോ കൈവശം വെച്ചിരിക്കുന്നത്. ക്രിപ്റ്റോ ഉടമസ്ഥത നിരക്ക് ഏറ്റവും ഉയർന്നത് ഉക്രെയ്നിൽ ആണ്. 12.73 ശതമാനമാണ് നിരക്ക്. റഷ്യയുടെ നിരക്ക് 11.91 ശതമാനവും കെനിയ 8.52 ശതമാനവും യുഎസും 8.31 ശതമാനവുമാണ്.
അടുത്ത ലേഖനം