സ്വർണവിലയിൽ ഇന്നും വർധനവ്

അഭിറാം മനോഹർ| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (14:25 IST)
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന. 4590 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 4520 രൂപയായിരുന്നു. രണ്ട് ദിവസത്തിനിടെ ഗ്രാമിന് 80 രൂപയുടെ വർധനവാണുണ്ടായത്.

നവംബർ അഞ്ചിന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4470 രൂപയായിരുന്നു വില. 40 രൂപയുടെ വർധനവാണ് നവംബർ ആറിന് സ്വർണവിലയിൽ ഉണ്ടായത്.മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം നവംബർ ഒൻപതിന് വിലയിടിഞ്ഞു. ഇന്നലെയും ഇന്നുമായി സ്വർണ വില വീണ്ടും ഉയരുകയായിരുന്നു.

24 കാരറ്റ് വിഭാഗത്തിൽ ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില 5007 രൂപയാണ്. 4931 രൂപയായിരുന്നു ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില. 76 രൂപയുടെ വർധനവാണ് ഒരു ഗ്രാം സ്വർണ വിലയിൽ ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :