1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala Yellow Alert

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Heavy Rain
സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ ആറുജില്ലകളിലാണ് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒക്ടോബര്‍ മൂന്നുവര്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ നാലുവര്‍ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരിതീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ഈസമയത്ത് പ്രദേശത്തുള്ളവര്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
സെൻസെക്‌സിൽ ഇന്ന് 286 പോയിന്റിന്റെ നഷ്ടം, നിഫ്‌റ്റി 17,618ൽ ക്ലോസ് ചെയ്‌തു