1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Loknath behera on Leave

ആരോപണങ്ങളെ തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു

Loknath Behera
മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ആരോപണങ്ങള്‍ ഉണ്ടായതിനു ശേഷം അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. അതേസമയം തട്ടിപ്പുവീരന്‍ മോന്‍സനുമായുള്ള മുന്‍ ഡിജിപി കൂടിയായ ബെഹ്‌റയുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 
 
മൂന്നുദിവസമായി അദ്ദേഹം ഓഫീസില്‍ വരുന്നില്ലെന്നാണ് ആദ്യം ലഭിച്ച വിവരം. പൊലീസിന്റെ ബീറ്റ് ബുക്ക് മോണ്‍സന്റെ വീടിനുമുന്നില്‍ സ്ഥാപിച്ചത് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. സാധാരണ ധനകാര്യസ്ഥാപനങ്ങള്‍ക്കുമുന്നിലും ആരാധനാലയങ്ങള്‍ക്കുമുന്നിലുമാണ് ഇത് വയ്ക്കാറുള്ളത്. 
അടുത്ത ലേഖനം
സൗന്ദര്യബോധമുള്ളവരാണ് ഈ നക്ഷത്രക്കാര്‍