1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala Updated Alert

വരും മണിക്കൂറുകളില്‍ വ്യാപക മഴ; കൂടുതല്‍ ജില്ലകള്‍ക്ക് മുന്നറിയിപ്പ്, അതീവ ജാഗ്രത

അതിശക്തമായ മഴ അപകടങ്ങള്‍ സൃഷ്ടിക്കും

Heavy Rain Kerala Updated Alert
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലര്‍ട്ട് 13 ജില്ലകളില്‍. കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 
 
അതിശക്തമായ മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലയോര മേഖലയിലൂടെയുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. 
 
അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദങ്ങള്‍ ശക്തി പ്രാപിച്ചു വരികയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ ശക്തമായി തുടരുന്നത്. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സംസ്ഥാനത്തെ സ്വകാര്യ ഓര്‍ഡിനറി ബസ്സുകളുടെ കാലാവധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു