അനുബന്ധ വാര്‍ത്തകള്‍
- ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
- സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
- കേരളത്തില്‍ ഇന്ന് 5,848 പേര്‍ക്ക് കോവിഡ്
- തൃശൂര്‍ അടക്കം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അതിതീവ്ര മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ ഏഴുഡാമുകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്തെ ഏഴുഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെറുതോണിയും മൂഴിയാറും പെരിങ്ങല്‍ക്കുത്തുമടക്കമുള്ള ഡാമുകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയെത്തി. ഇവിടെത്തെ ജലനിരപ്പ് സാവധാനത്തിലായതിനാല്‍ ഡാം ഇപ്പോള്‍ തുറക്കേണ്ടിവരില്ലെന്നാണ് കെഎസ്ഇബിയുടെ നിഗമനം.
അതേസമയം സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. അതേസമയം മറ്റുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരാനാണ് സാധ്യത. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.