1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Schools Holiday Kerala

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Holiday
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കാസര്‍ഗോഡ് ജില്ലയിലും തിരുവനന്തപുരത്തെ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലും സ്‌കൂളുകള്‍ക്ക് അവധിയാണ്. എന്നാല്‍ കോളേജുകള്‍ക്ക് ബാധകമല്ല. കേരള, എംജി, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്