1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain expected in Kerala

കാലവര്‍ഷം നാളെ എത്തും

Kerala monsoon
കാലവര്‍ഷം നാളെ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇന്ന് നാല് ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. 
 
ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെയും യെല്ലോ അലോട്ട് ആണ്.6.45 സെന്റിമീറ്റര്‍ മുതല്‍ 11.55 സെന്റിമീറ്റര്‍ വരെ മഴ വരെ 24 മണിക്കൂറില്‍ ഈ ജില്ലകളില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 
 
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദക്ഷിണ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലേക്കും കടന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇനി വരാനിരിക്കുന്ന അഞ്ച് ദിവസം കേരളത്തില്‍ പരക്കെ മഴയുണ്ടാകും.
 
തിങ്കളാഴ്ചയോടെ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അത് കൂടുതല്‍ ശക്തമായി ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 
 
 
 
 
 
അടുത്ത ലേഖനം
Odisha Train Accident: ' അപകടം നടക്കുന്ന സമയത്ത് ഉറങ്ങുകയായിരുന്നു, കണ്ണ് കുറന്ന് നോക്കുമ്പോള്‍ 10-15 പേര്‍ എന്റെ മുകളില്‍ കിടക്കുന്നു'; ട്രെയിന്‍ യാത്രക്കാരന്റെ വാക്കുകള്‍