1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain expected in kerala

സംസ്ഥാനത്ത് മഴ കനക്കും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,എറണാകുളം,ഇടുക്കി,കണ്ണൂർ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 
നാളെ കോഴിക്കോട്,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,എറണാകു‌ളം,തൃശൂർ,കണ്ണൂർ,വയനാട്,കാസർകോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ച്ച ന്യൂനമർദ്ധം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. 24 വരെ അറബിക്കടലിൽ മത്സ്യ‌ബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഫോൺ ചോർത്താൻ ആര് പണം നൽകി, മറയ്ക്കാൻ ഒന്നുമില്ലെങ്കിൽ മോദി ഇസ്രായേലിന് കത്തയക്കണം: സുബ്രഹ്മണ്യ സ്വാമി