കൂടുതൽ ഇളവുകളില്ല:സംസ്ഥാനത്ത് വാരാന്ത്യലോക്ക്ഡൗൺ തുടരും

അഭിറാം മനോഹർ| Last Updated: ചൊവ്വ, 20 ജൂലൈ 2021 (18:18 IST)
സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിൽ തീരുമാനം.

വാരാന്ത്യ ലോക്ക്ഡൗൺ തുടരാനാണ് അവലോകനയോഗത്തിൽ തീരുമാനമായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നതും ബക്രീദിനോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകിയതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് തീരുമാനം.

ടിപിആർ നിരക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി തുടരും. നാല് സ്ലാബ് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഏതെല്ലാം തദ്ദേശസ്ഥാപനങ്ങൾ ഏതെല്ലാം സ്ലാബുകളിൽ വരുമെന്നത് നാളെ പ്രഖ്യാപിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :