അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 28,591 പേർക്ക് കൊവിഡ്, ഇരുപതിനായിരം കേസുകൾ കേരളത്തിൽ
- രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം: കേരളത്തിലെ യുവജനങ്ങളിൽ 43 ശതമാനത്തിനും തൊഴിലില്ലെന്ന് കണക്കുകൾ
- കുടുംബ വഴക്ക്: തിരുവനന്തപുരത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 20,487 പേര്‍ക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19; മരണം 181
- മധ്യ -പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ ശക്തമാകും, 4 ജില്ലകളിൽ യെല്ലോ അലർട്ട്
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്‍റെ ഫലമായി സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും. ഇതിനെ തുടർന്ന് കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം ദില്ലിയിൽ രണ്ട് ദിവസം കൂടെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ തലസ്ഥാന നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദില്ലി വിമാനത്താവളത്തിൽ വെള്ളം കയറിയത് വിമാന സർവീസുകളെ ബാധിച്ചിരുന്നു.