കുടുംബ വഴക്ക്: തിരുവനന്തപുരത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (19:35 IST)
കുടുംബ വഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. കൂട്ടമലയിലുള്ള സെല്‍വ മുത്തുവാണ് കൊല്ലപ്പെട്ടത്. ഭാര്യ സുമല ഭര്‍ത്താവിനെ വെട്ടുകയായിരുന്നു. നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. സെല്‍വ മുത്തുവിന്റെ കഴുത്തിലും തലയിലുമാണ് വെട്ടേറ്റത്. അതേസമയം സുമലതയെ നെയ്യാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :