1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Deepika article supports narcotic jihad remarks

നാർകോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ്പിനെ അനുകൂലിച്ച് ദീപികയിൽ വീണ്ടും ലേഖനം

നർകോട്ടിക് ജിഹാദ്
നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച് ദീപികയിൽ വീണ്ടും ലേഖനം. വിഷയത്തിൽ മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനെയും നിശിതമായി വിമർശിച്ചുകൊണ്ടാണ് ലേഖനം.
 
ലൗ ജിഹാദും നർകോട്ടിക് ജിഹാദും സത്യമാണെന്ന് ദീപിക ലേഖനത്തിൽ പറയുന്നു. ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്‌ലിം തീവ്രവാദികളെ ഭയന്നാകാമെന്നും ലേഖനത്തിൽ പറയു‌ന്നു.
 
അതേസമയം പാലാ ബിഷപ്പിനെതിരെ മുസ്ലീം ലീഗും സമസ്‌തയുമടക്കമുള്ള സംഘടനകൾ രംഗത്ത് വന്നു. ബിഷപ്പിന്റെ പ്രസ്താവന പൊതുധാരണയ്ക്ക് വിരുദ്ധമാണെന്നാണ് സമസ്തയുടെ നിലപാട്.കഴിഞ്ഞ ദിവസം വിവാദപരാമർശത്തിൽ പിന്തുണ നൽകികൊണ്ട് ദീപിക  പാലാ ബിഷപ്പിന്റെ പ്രസംഗത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചിരുന്നു.‘അപ്രിയ സത്യങ്ങൾ ആരും പറയരുതെന്നോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
അടുത്ത ലേഖനം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ ശക്തമാകും, 4 ജില്ലകളിൽ യെല്ലോ അലർട്ട്