കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (14:06 IST)
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ പ്രദേശ് - ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ധത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായിരിക്കുന്നത്. ഇതിനെ തുടർന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ 115 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം എന്നാണ് പ്രവചനം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തീരപ്രദേശങ്ങൾ ഉരുൾ പൊട്ടൽ സാധ്യതമേഘലയിൽ ഉള്ളവർ എന്നിവർ ജാഗ്രത പാലിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :