അനുബന്ധ വാര്‍ത്തകള്‍
- വീട്ടമ്മയെ പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച് ഒടുവില്‍ മുങ്ങിയ യുവാവ് പിടിയില്‍
- പറവൂരില്‍ നായക്കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം: പ്രതികളായ രണ്ടു സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
- നിപയില്‍ ആശ്വാസം; എട്ട് സാംപിളുകള്‍ നെഗറ്റീവ്
- ആശ്വാസം: സംസ്ഥാനത്തിന് 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭിച്ചു
- പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ ശതമാനം ഏഴിനുമുകളിലുള്ളത് 296 പ്രദേശങ്ങളില്‍
മഴ ശക്തം: ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മഴ ശക്തമായതിനെ തുടര്‍ന്ന് ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ അടുത്ത മൂന്നുമണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം അറബിക്കടല്‍ ഭാഗത്ത് വെള്ളിയാഴ്ചവരെ 60കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം വന്നിട്ടുണ്ട്.