1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

വീട്ടമ്മയെ പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച് ഒടുവില്‍ മുങ്ങിയ യുവാവ് പിടിയില്‍

Malappuram
വീട്ടമ്മയെ പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച് ഒടുവില്‍ മുങ്ങിയ യുവാവ് പിടിയില്‍. മലപ്പുറം വള്ളുവമ്പ്രം പുല്ലാര സ്വദേശി കപ്രാട്ട് നിഷാദ്(27) ആണ് അറസ്റ്റിലായത്. തേഞ്ഞിപ്പാലം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. രണ്ടുമാസത്തോളം ഇവര്‍ ഒരുമിച്ചു താമസിച്ചിരുന്നു. പെരുവള്ളൂരിലുള്ള വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ നിഷാദിനെ റിമാന്‍ഡ് ചെയ്തു.
അടുത്ത ലേഖനം
പറവൂരില്‍ നായക്കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം: പ്രതികളായ രണ്ടു സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്