പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകളില്‍ ഒരെണ്ണം തനിയെ തുറന്നു; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ആറ് ഷട്ടറുകള്‍ ഉയര്‍ത്തി, ചാലക്കുടി പുഴയില്‍ അതീവ ജാഗ്രത

പെരിങ്ങല്‍കുത്തിലേക്ക് 20,000 ഘനയടി വെള്ളം ഒഴുകിയെത്തുന്നു

രേണുക വേണു| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (09:27 IST)

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിലായി. മൂന്ന് ഷട്ടറുകളില്‍ ഒരെണ്ണം തനിയെ കൂടുതല്‍ തുറന്നു. മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍ തുറന്ന് വച്ചിരുന്നു. ഇതില്‍ മധ്യഭാഗത്തെ ഷട്ടര്‍ തനിയെ കൂടുതല്‍ ഉയരുകയായിരുന്നു.

പെരിങ്ങല്‍കുത്തിലേക്ക് 20,000 ഘനയടി വെള്ളം ഒഴുകിയെത്തുന്നു. പെരിങ്ങല്‍കുത്ത് ഡാമിന്റെ ആറ് ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മീന്‍ പിടിക്കാനോ കുളിക്കുവാനോ
പുഴയില്‍ ഇറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :