ചടയമംഗലത്ത് ഭര്‍ത്താവ് വിദേശത്തുനിന്ന് എത്തിയ ദിവസം 23 കാരിയായ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (08:09 IST)
ചടയമംഗലത്ത് ഭര്‍ത്താവ് വിദേശത്തുനിന്ന് എത്തിയ ദിവസം 23 കാരിയായ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. ചടയമംഗലം അക്കോണം പ്ലാവില വീട്ടില്‍ കിഷോറിന്റെ ഭാര്യ 23 കാരിയായ ലക്ഷ്മിയാണ് ചെയ്തത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇതിനുശേഷം ഒരു മാസം കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങിയ കിഷോര്‍ ചൊവ്വാഴ്ച രാവിലെയാണ് മടങ്ങിയെത്തിയത്.

വീട്ടിലെത്തിയപ്പോള്‍ മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. അടൂരില്‍ നിന്ന് ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തിയ ശേഷം മാത്രമാണ് വാതില്‍ ചവിട്ടി തുറന്നത്. സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :