അനുബന്ധ വാര്‍ത്തകള്‍
- ഈ മാസം 23 മുതൽ മലയാള സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യില്ല: ഫിയോക്
- യുവാക്കളാണ് നാടിന്റെ മുഖം, അത് വാടാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി
- ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി ആറു ലക്ഷം തട്ടിയ കേസിൽ ആറ് പേർ പിടിയിൽ
- മകൾ ആൺസുഹൃത്തിനൊപ്പം പോയ വിഷമത്തിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു
- മകനെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.