അനുബന്ധ വാര്‍ത്തകള്‍
- പ്രശസ്ത പോണ്‍താരം കാഗ്നി ലിന് കാര്‍ട്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍
- പരീക്ഷയ്ക്കിടെ മൊബൈൽ ഉപയോഗിച്ചത് അധ്യാപകൻ പിടിച്ചു, വിദ്യാർഥി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു
- നടിയും ഗായികയുമായ മല്ലികാ രാജ്പുത് വിജയലക്ഷ്മി ആത്മഹത്യ ചെയ്തനിലയില്‍
- സാമ്പത്തിക പ്രതിസന്ധി : കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കി
- 70 ലക്ഷം ലോട്ടറി സമ്മാനം ലഭിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ
മകൾ ആൺസുഹൃത്തിനൊപ്പം പോയ വിഷമത്തിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു
കൊല്ലം : ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയ വിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ആദ്യം ഭാര്യയും പിന്നീട് ഭർത്താവും മരിച്ചു. തഴവ പാവുമ്പ തെക്ക് വിജയ ഭവനിൽ ബിന്ദു (47), ഭർത്താവ് ഉണ്ണികൃഷ്ണ പിള്ള (55) എന്നിവരാണ് മരിച്ചത്.
ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയ വിഷമത്തിലാണ് ദമ്പതികൾ ഈ കടുംകൈ ചെയ്തത് എന്നാണു നാട്ടുകാർ പറഞ്ഞത്. ഇവരെ ഒരു ബന്ധു ഫോൺ വിളിച്ചിട്ട് എടുക്കാത്തതിന് തുടർന്ന് വീട്ടിൽ വന്നപ്പോഴാണ് ഇരുവരെയും അവശ നിലയിൽ കണ്ടെത്തിയത്.
വീടിന്റെ വാതിലും ഗേറ്റും തുറന്നു കിടന്നിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഭാര്യ വെള്ളിയാഴ്ചയും ഭർത്താവ് ഇന്ന് പുലർച്ചെയും മരിച്ചു. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.