അനുബന്ധ വാര്‍ത്തകള്‍
- അയോധ്യയിലേക്കുള്ള കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയില്‍ പുറപ്പെട്ടു
- Lok Sabha Election 2024: കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന് തന്നെ; പ്രഖ്യാപിച്ച് ആര്.എസ്.പി
- തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി
- കൈക്കൂലി: ഫോറസ്റ്റ് ഓഫീസർക്കും ഡ്രൈവർക്കും സസ്പെൻഷൻ
- സ്വർണ്ണവേട്ട: രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് പിടിച്ചത് 1.52 കിലോ സ്വർണ്ണം
സംസ്ഥാനത്ത് ഇന്നും ചൂടുകൂടും; മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ചൂടുകൂടും. മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 3 - 4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.