Lok Sabha Election 2024: കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെ; പ്രഖ്യാപിച്ച് ആര്‍.എസ്.പി

ഇത് അഞ്ചാം തവണയാണ് പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരിക്കാന്‍ ഇറങ്ങുന്നത്

NK Premachandran, Kollam, Lok Sabha Election 2024, RSP, UDF, Congress, Webdunia Malayalam
NK Premachandran
രേണുക വേണു| Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (07:30 IST)

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. സീറ്റ് ആര്‍.എസ്.പിക്ക് തന്നെ നല്‍കാന്‍ യുഡിഎഫില്‍ നേരത്തെ ധാരണയായിരുന്നു. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഇത്തവണ യുഡിഎഫിന് 20 സീറ്റുകളും നേടാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് ഷിബു ബേബി ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇത് അഞ്ചാം തവണയാണ് പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരിക്കാന്‍ ഇറങ്ങുന്നത്. 1996, 1998, 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴെല്ലാം വിജയം പ്രേമചന്ദ്രന് ഒപ്പമായിരുന്നു. 2014 ല്‍ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലും 2019 ല്‍ 1,48,869 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് പ്രേമചന്ദ്രന്‍ ജയിച്ചത്. 2019 ല്‍ കെ.എന്‍.ബാലഗോപാലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

അതേസമയം കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെ എല്‍ഡിഎഫ് പരിഗണിക്കുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുകേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചനയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :